Film News

മാമാങ്കം നോവലുമായി സജീവ് പിള്ള, ചാവേര്‍ ചന്തുണ്ണിയെക്കുറിച്ചുള്ള നോവല്‍

THE CUE

മാമാങ്കം എന്ന പേരില്‍ നോവല്‍ പുറത്തിറക്കിയിരിക്കുകയാണ് ആദ്യ സംവിധായകന്‍ സജീവ് പിള്ള. സിനിമയ്ക്ക് ആധാരമായ നോവല്‍ എന്ന് പുറംചട്ടയില്‍ ഉണ്ട്.

മലപ്പുറത്തെ ഒരു ചെറുഗ്രാമത്തില്‍ ഇപ്പോഴും വിളക്ക് കൊളുത്തുന്ന ചാവേര്‍ത്തറയുണ്ട്. ചാവേര്‍ ചന്തുണ്ണിയെക്കുറിച്ചാണ് ഈ നോവല്‍. എങ്ങനെയാണ് ചന്തുണ്ണിയും അവന്റെ ചെറിയമ്മാവവും അവന്റെ പരിസരവും സമകാലികമാവുന്നത്. വലിയ ശക്തികളോട് ചെറിയ ശക്തി കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരാണ്. നോവലിലെ എല്ലാ കഥാപാത്രങ്ങളും എന്റെ ഭാവനയില്‍ സൃഷ്ടിച്ചിരിക്കുന്നതാണ്. ഏറ്റവും ഹതാശമായ ഘട്ടങ്ങളില്‍ ജീവിതത്തിന്റെ പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന അന്വേഷണമാണ് ഈ നോവല്‍
സജീവ് പിള്ള

മാമാങ്കം ചിത്രീകരണത്തില്‍ നിന്ന് മാറ്റുകയായിരുന്നുവെന്നും നിര്‍മ്മാതാവിന് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് സജീവ് പിള്ള പറഞ്ഞിരുന്നത്. 13 കോടിയോളം നഷ്ടം വരുത്തിയെന്നും സജീവ് പിള്ളയുടെ പരിചയക്കുറവ് സിനിമയെ ദോഷകരമായി ബാധിച്ചെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ മറുപടി. എം പത്മകുമാര്‍ ആണ് പിന്നീട് സംവിധാനം ചെയ്തത്.

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലുമെത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, അനു സിത്താര സുദേവ് നായര്‍, കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‌ലാന്‍, തരുണ്‍ അറോറ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി വലിയ താര നിര തന്നെ മാമാങ്കത്തിലുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. മനോജ് പിള്ളയാണ് ക്യാമറ.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT