Film News

മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്ലാസ്സുകളും പൂട്ടുന്നു; കാരണം വെളിപ്പെടുത്തി റിമ കല്ലിങ്കൽ

നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്ലാസ്സുകളും നിർത്തുന്നു. കൊറോണ വ്യാപനം നൃത്ത വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്നാണ് ഡാൻസ് സ്റ്റുഡിയോയുടെയും ക്ളാസുകളുടെയും പ്രവർത്തനം നിർത്തിവെയ്ക്കുവാൻ തീരുമാനിച്ചതെന്ന് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്നാൽ സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനുകളിലൂടെയും ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് താരം വ്യക്തമാക്കി.

റിമി കല്ലിങ്കലിന്റെ വാക്കുകൾ

കൊറോണ വ്യാപനത്തെത്തുടർന്ന് മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്‌ളാസ്സുകളും നിർത്തുകയാണ്. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയ സ്ഥാപനമാണ്. ഒരുപാട് ഓർമ്മകൾ ഇവിടെ ഉണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, വെള്ളപ്പൊക്ക ദുരിതാശ്വാസ ശേഖരണം, ഷൂട്ടിങ്ങുകൾ, സംവാദങ്ങൾ, ചർച്ചകൾ ഇവയെല്ലാം ഇപ്പോഴും നമ്മുടെ ഹൃദയങ്ങൾ പ്രതിധ്വനിക്കും.

ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി എന്റെയൊപ്പം നിലകൊണ്ട എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നന്ദി ടീം മാമാങ്കം, വിദ്യാത്ഥികൾക്കും, മാതാപിതാക്കൾക്കും, പിന്തുണച്ചവർക്കും നന്ദി. സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരും.

2014 ലാണ് മാമാങ്കം ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചത്. റിമ കല്ലിങ്കലിന്റെ സ്വപ്ന പദ്ധതിയായ സ്റ്റുഡിയോയിൽ നൃത്ത സംബന്ധമായ നിരവധി പരീക്ഷണങ്ങൾ നടന്നിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT