Film News

'മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്, അസ്ഥികൂടമെന്ന് വിളിച്ചു, നിറത്തെയും ശരീരത്തെയും പരിഹസിച്ചു', മാളവിക മോഹനൻ

മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്ന് നടി മാളവിക മോഹന്‍. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നെന്നും മാളവിക വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു.

'സിനിമയിൽ തുടക്കസമയത്ത് ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. പക്ഷേ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് തന്നെ അറിയണം. വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരേ അറിയൂ. അതെല്ലാം വ്യക്തിരമായ പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു', മാളവിക പറയുന്നു.

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആയിരുന്നു മാളവിക നായികയായ ആദ്യ ചിത്രം. മമ്മൂട്ടി ആയിരുന്നു മാളവികയെ ദുല്‍ഖറിന്റെ നായികയായി ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷ തന്ന ചിത്രം പക്ഷെ ബോക്‌സ്ഓഫീസില്‍ വേണ്ടത്ര വിജയം നേടിയില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചതെന്നും വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്നും മാളവിക പറയുന്നു. ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം റിലീസിനെത്തിയ വിജയ് ചിത്രം 'മാസ്റ്റർ' ആയിരുന്നു മാളവികയുടെ ഒടുവിൽ റിലീസായ സിനിമ.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT