Film News

റഹ്‌മാനും നീന ഗുപ്തയും പ്രധാന വേഷങ്ങളില്‍, ഭീതി നിറച്ച് മലയാളം ത്രില്ലര്‍ സീരീസ് '1000 ബേബീസ്' ട്രെയ്ലര്‍

റഹ്‌മാന്‍, നീന ഗുപ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസ് '1000 ബേബീസി'ന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഭീതി നിറഞ്ഞ കാഴ്ചകളാണ് സീരിസിന്റെ ട്രെയ്ലറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ കൂട്ടമരണവും അതിനെ തുടര്‍ന്നുള്ള കേസ് അന്വേഷണവുമാണ് സീരിസിന്റെ പ്രമേയമെന്ന് ട്രെയ്ലര്‍ സൂചന നല്‍കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസാണ് '1000 ബേബീസ്'. സസ്പെന്‍സും ത്രില്ലും നിറഞ്ഞ സീരിസ് ഒക്ടോബര്‍ 18ന് പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

നടന്‍ റഹ്‌മാന്‍ ഭാഗമാകുന്ന ആദ്യ സീരീസ് കൂടിയാണ് '1000 ബേബീസ്'. ഹിന്ദി നടിയും സംവിധായികയുമായ നീന ഗുപ്ത ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ജോയ് മാത്യു, ഇര്‍ഷാദ് അലി, വി.കെ.പ്രകാശ്, മനു എം. ലാല്‍, ഷാലു റഹിം, സിറാജുദ്ദീന്‍ നാസര്‍, ഡെയ്ന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നജീം കോയയും അറൗഫ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഫെയ്സ് സിദ്ദിഖാണ് ഛായാഗ്രാഹകന്‍. ശങ്കര്‍ ശര്‍മ്മയാണ് സംഗീത സംവിധാനം. ജോണ്‍കുട്ടി എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ധനുഷ് നായര്‍. കലാസംവിധാനം- ആഷിക് എസ്, ശബ്ദമിശ്രണം- ഫസല്‍ എ ബാക്കര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി- സന്തോഷ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ജോമാന്‍ ജോഷി തിട്ടയില്‍, നിയാസ് നിസാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT