Film News

'ബിനു അടിമാലി ഗുരുതരാവസ്ഥ തരണം ചെയ്തു'; അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സ്റ്റാര്‍ മാജിക് സംവിധായകന്‍ അനൂപ്

കാറപടത്തില്‍ മരിച്ച മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കൊല്ലം സുധിയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന നടന്‍ ബിനു അടിമാലി ഗുരുതരാവസ്ഥ തരണം ചെയ്തു. മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ബിനു അടിമാലിയുടെ ഒരു മൈനര്‍ സര്‍ജറി കഴിഞ്ഞെന്ന് സുഹൃത്തും സ്റ്റാര്‍ മാജിക്ക് ഷോ സംവിധായകനുമായ അനൂപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ബിനു അടിമാലിയെ താന്‍ കണ്ടു. മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു മൈനര്‍ സര്‍ജറി കഴിഞ്ഞെന്നും ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ അവസ്ഥയെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും അതിനാലാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും അനൂപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. പത്ത് പതിനഞ്ച് മിനിറ്റോളം താന്‍ ബിനുവുമായി സംസരിച്ചിരുന്നെന്നും ആശുപത്രി പരിസരത്ത് ക്യാമറയുമായി എത്തുന്നവര്‍ അദ്ദേഹത്തെ ശല്യം ചെയ്യരുതെന്നും അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അനൂപ് പറയുന്നു.

ബിനുവിനും സുധിക്കുമൊപ്പം കാറിലുണ്ടായിരുന്ന മിമിക്രി കലാകാരനായ മഹേഷിന്റെ ശസ്ത്രക്രിയ ഇന്നായിരുന്നു. മുഖത്തും പല്ലിനും ഗുരുതരമായി പരുക്കേറ്റ മഹേഷിനെ ഒമ്പത് മണിക്കുറോളം നീണ്ട ശസ്ത്രക്രിയയ്ക്കാണ് വിധേയമാക്കിയത്.

തിങ്കളാഴ്ചയായിരുന്നു സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് മടങ്ങവെ കാര്‍ എതിര്‍വശത്ത് നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെടുകയും കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT