Film News

'കുട്ടു'വാണ് ഇഷ്ട കഥാപാത്രം ; പതിനൊന്ന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളുമായി മലർവാടി കൂട്ടം

മലയാളസിനിമയ്ക്ക് പുതിയ താരങ്ങളെയും സംവിധായകനെയും നൽകിയ ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്ബ്. ഈ ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ സംവിധായകൻ എന്ന നിലയിൽ മികവ് പുലർത്തിയപ്പോൾ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ച് യുവ താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചു.

സിനിമയെക്കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുന്ന അജു വർഗീസിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. സെറ്റിലെ വിഷു ആഘോഷത്തിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിന്റെ വിഡിയോ ആണ് അജു പങ്കുവച്ചിരിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ നിഷ്കളങ്കതോടെ നിൽക്കുന്ന നിവിനെയും ഭഗത്തിനെയും അജുവിനെയും വിഡിയോയിൽ കാണാം.

ചിത്രത്തിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ ഉത്തരം നൽകുന്നത്. അജുവർഗീസ് ആയിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT