Film News

ഡീ​ഗ്രേഡിം​ഗ് ലക്ഷ്യമിട്ടത് ലിജോയെയല്ല, മോഹന്‍ലാലിനെ; മോഹൻലാൽ അല്ലെങ്കിൽ ഈ സിനിമ വാഴ്ത്തപ്പെട്ടേനെ: ഹരീഷ് പേരടി

മോഹൻലാലിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനെതിരെ രം​ഗത്ത് വന്നതെന്ന് നടൻ ഹരീഷ് പേരടി. ലിജോ ജോസ് പെല്ലിശേരിയെ അല്ല മോഹൻലാലിനെയാണ് സിനിമയുടെ ​ഡീ​ഗ്രേഡിം​ഗിൽ ചിലർ ലക്ഷ്യമിട്ടതെന്നും ഹരീഷ് പേരടി.

ഹരീഷ് പേരടി പറഞ്ഞത്

നമ്മുക്കിടയിൽ നിന്ന് ലോകനിലവാരമുള്ള പ്രൊഡക്ട് വരുമ്പോൾ അതിനെ തകർക്കാമെന്ന് കരുതുന്നുവരായിരുന്നു മലൈക്കോട്ടൈ വാലിബനെ ഡീ​ഗ്രേഡ് ചെയ്തതിന് പിന്നിൽ. യഥാർത്ഥ നിരൂപകരോ വിമർശകരോ അല്ല മലൈക്കോട്ടൈ വാലിബനെ ലക്ഷ്യമിട്ടത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന് പകരം മറ്റൊരാളായിരുന്നു മലൈക്കോട്ടൈ വാലിബനിലെങ്കിൽ ഈ സിനിമ വലിയ തോതിൽ വാഴ്ത്തപ്പെട്ടേനെ. നി​ഗൂഢമായ പല രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി മലൈക്കോട്ടൈ വാലിബനെ ​ഡീ​ഗ്രേഡ് ചെയ്തവർക്കുണ്ടായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ രാത്രി 12 മണിക്ക് ആദ്യ ഷോ തുടങ്ങിയതിന് മുമ്പ് തന്നെ നെ​ഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. ആ സിനിമയുടെ നിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിള തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സിനിമക്കെതിരെ ആസൂത്രിത നീക്കമുണ്ടായി.

മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് പ്രതികരണം.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT