Film News

മോഹന്‍ലാല്‍ വീണ്ടും പട്ടാളയൂണിഫോമില്‍?, 'ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍' പ്രഖ്യാപിച്ച് മേജര്‍ രവി

'ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍' പ്രാരംഭദശയിലാണെന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും മേജര്‍ രവി

ഗാല്‍വന്‍ താഴ്‌വരയിലെ ഇന്ത്യാ-ചൈന സംഘര്‍ഷവും ചൈനീസ് പ്രകോപനവും മേജര്‍ രവിയുടെ അടുത്ത ചിത്രത്തിന് പ്രമേയമാകുന്നു. 'ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ 2021 ജനുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഇന്ത്യാ-ചൈന സംഘര്‍ഷത്തിന്റെ നാള്‍വഴികളും ഗാല്‍വന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും സിനിമയുടെ ഫോക്കസ്. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ പാലവും, ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും കേന്ദ്രീകരിച്ചുള്‌ള സിനിമയിലേക്ക് കടന്നതായി മേജര്‍ രവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മോഹന്‍ലാല്‍ മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍,കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഇന്ത്യാ ചൈന സംഘര്‍ഷം പ്രമേയമാകുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്ന് തുടര്‍ദിവസങ്ങളില്‍ അറിയാം. താരനിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജര്‍ രവിയുടെ വിശദീകരണം.

'ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍' പ്രാരംഭദശയിലാണെന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും മേജര്‍ രവി. യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് കീര്‍ത്തിചക്ര ഉള്‍പ്പെടെ ചിത്രീകരിച്ചത്. ലേ-ലഡാക്ക് പ്രവിശ്യയിലാണ് ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍ ഷൂട്ടിംഗ് ആലോചിക്കുന്നത്.

മുന്‍സിനിമകളിലെല്ലാം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ അതിര്‍ത്തിയിലുള്ള പ്രശ്‌നങ്ങളാണ് പ്രമേയമാക്കിയത്. ബ്രിഡ്ജ് ഓണ്‍ ഗാല്‍വനില്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലേക്ക് ഇരുരാജ്യങ്ങളെയും നയിച്ച സാഹചര്യമായിരിക്കും അന്വേഷിക്കുകയെന്ന് മേജര്‍ രവി. 2017ല്‍ പുറത്തിറങ്ങിയ ഇന്തോ-പാക് യുദ്ധം പ്രമേയമാക്കിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മേജര്‍ രവി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. കീര്‍ത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകളിലെ കഥാപാത്രമായ മഹാദേവന്‍ എന്ന ആര്‍മി ഓഫീസറെയാണ് ഈ ചിത്രത്തിലും മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഡബിള്‍ റോളിലായിരുന്നു ഈ സിനിമയില്‍ മോഹന്‍ലാല്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT