Film News

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയാ' എന്ന ചിത്രത്തിന്റെ പൂജ നടന്നു. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിച്ച റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് ഇത്. ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ മഫത്ലാൽ CEO രഘുനാഥ് ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്നുണ്ട്. തമിഴ് നടി പ്രീതി മുകുന്ദനാണ് 'മേനേ പ്യാർ കിയാ' യിൽ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീനും, ബിൽകെഫ്സലും ചേർന്നാണ്. ഹൃദു ഹറൂണ്‍, പ്രീതി മുകുന്ദൻ, മിഥുട്ടി, അർജ്യു, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റെഡിൻ കിങ്സ്‌ലി, ത്രിക്കണ്ണൻ, മൈം ഗോപി, ബോക്‌സർ ധീന, ജഗദീഷ് ജനാർഥൻ, ജിവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, അസ്കർ അലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. ഫൈസൽ ഫസലുദീൻ, ഫൈസൽ ബഷീർ എന്നിവർ തിരക്കഥ ഒരുക്കുന്നു. ആർട് ഡയറക്ടർ - സുനിൽ കുമരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ബിനു നായർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - ജിതിൻ പയ്യനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ ഡിസൈനർ - സൗമ്യധ വർമ്മ, ഡി ഐ - ബിലാൽ റഷീദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് - ആന്റണി കുട്ടമ്പുഴ, വിനോദ് വേണുഗോപാൽ, സംഘടനം - കലൈ കിങ്‌സൻ, ഡിസൈൻ- യെല്ലോ ടൂത്‌സ്, സ്റ്റിൽസ് - ഷൈൻ ചെട്ടികുളങ്ങര, പി ആർ ഒ - എ എസ് ദിനേശ്, ശബരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT