Film News

മഹേഷ് നാരായണന്‍ ബോളിവുഡില്‍, ജോസി ജോസഫിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ആധാരമാക്കി 'ഫാന്റം ഹോസ്പിറ്റല്‍'

മഹേഷ് നാരായണന്‍ അടുത്ത ചിത്രമൊരുക്കുന്നത് ബോളിവുഡില്‍. 'ഫാന്റം ഹോസ്പിറ്റല്‍' എന്ന പേരിലാണ് ചിത്രം. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ച്് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിനിമക്ക് ആധാരം. തല്‍വാര്‍, റാസി, ബദായി ഹോ എന്നീ സിനിമകള്‍ നിര്‍മ്മിച്ച പ്രീതി ഷഹാനിയുടെ ടസ്‌ക് ടേല്‍ ഫിലിംസും ജോസി ജോസഫിന്റെ കോണ്‍ഫ്‌ളുവന്‍സ് മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിലേറെ ഇന്ത്യയിലെ ആതുര സേവന മേഖലയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ചില വസ്തുതകളാണ് സിനിമക്ക് ആധാരമെന്ന് ജോസി ജോസഫ് ദ ക്യു'വിനോട് പറഞ്ഞു. മഹേഷ് നാരായണനും ആകാശ് മൊഹിമെനും ചേര്‍ന്നാണ് തിരക്കഥ.

ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഫാന്റം ഹോസ്പിറ്റല്‍. ഡ്രമാറ്റിക് ത്രില്ലറായിരിക്കും ചിത്രമെന്ന് പ്രീതി ഷഹാനി.

നമ്മള്‍ അറിയാതെ ഇരകളായി മാറുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലുണ്ട്. അതിനെക്കുറിച്ച് ജനങ്ങളില്‍ ജാഗ്രത തീര്‍ക്കാന്‍ ഈ സിനിമക്ക് സാധിക്കുമെന്നും ഷഹാനി. പമഹേഷ് നാരായണന്‍ ചെയ്ത സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ സ്വഭാവത്തില്‍ ലഭിച്ച സ്വീകാര്യതയാണ് മഹേഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാരണമായത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജോസി ജോസഫ് കൂടി സിനിമയുടെ ഭാഗമാകുമ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ സിനിമയിലൂടെ പുറത്തുവരുമെന്നും ഷഹാനി.

ഒരു എഴുത്തുകാരന്റെ ഭാവനയിലൂടെ സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ വിശ്വസനീയവും യാഥാര്‍ത്ഥ്യവുമായ കഥകള്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. വിഷ്വല്‍ സ്റ്റോറിടെല്ലിംഗിലൂടെ അത്തരം കഥകള്‍ പ്രേക്ഷകരിലെത്തുന്നത് കുറവാണ്. ഫാന്റം ഹോസ്പിറ്റല്‍ മഹേഷിന്റെ ക്രാഫ്റ്റിലൂടെ ഒരു പാത്ത് ബ്രേക്കിംഗ് സിനിമയായി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജോസി ജോസഫ്.

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ ചില യഥാര്‍ത്ഥ സംഭവങ്ങളാണ് സിനിമക്ക് ആധാരമെന്ന് മഹേഷ് നാരായണന്‍. മുമ്പ് ചെയ്ത സിനിമകള്‍ക്ക് ഹിന്ദി ഓഡിയന്‍സിനിടയില്‍ സ്വീകാര്യത ലഭിച്ചുവെന്നതും ബോളിവുഡ് ചിത്രമൊരുക്കാന്‍ പ്രേരണയായെന്ന് മഹേഷ് നാരായണന്‍. കമല്‍ഹാസന്റെ തിരക്കഥയില്‍ തേവര്‍ മഗന്‍ സീക്വല്‍ സംവിധാനം ചെയ്യുന്നതും മഹേഷ് നാരായണനാണ്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT