Film News

ബാലയെയും വിനായകനെയും അനുകരിച്ച് ജയിലറിന്റെ സ്പൂഫ് വീഡിയോ; മിമിക്രിയിലേക്ക് തിരിച്ചു വരവ് നടത്തി മഹേഷ് കുഞ്ഞുമോൻ

കലാ ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തി കാറപടത്തില്‍ പരുക്കേറ്റ് വിശ്രമ ജീവിതത്തിലായിരുന്ന മിമിക്രി കലാകാരനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ. ജയിലറിന്റെ മിമിക്രി സ്പൂഫ് വീഡിയോയുമായാണ് മഹേഷ് കുഞ്ഞുമോൻ എത്തിയിരിക്കുന്നത്. കലാകാരനായ കൊല്ലം സുധിയുടെ മരത്തിന് കാരണമായ അപകടത്തിലാണ് മഹേഷിന്റെ മുഖത്തിന് പരിക്കേറ്റിരുന്നത്. വീഡിയോയിൽ നടന്മാരായ വിനായകനെയും ബാലയെയും ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയേയും എല്ലാം കുഞ്ഞുമോൻ അനുകരിക്കുന്നുണ്ട്.

കുറേ നാളുകൾക്ക് ശേഷമാണ് മഹേഷ് മിമിക്രി വീഡിയോയുമായി എത്തുന്നത്. രണ്ടുമാസത്തോളമായി വീട്ടിൽ വിശ്രമ ജീവതത്തിലായിരുന്നു എന്നും ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും ചികിത്സ നടക്കുകയാണെന്നും മഹേഷ് വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ ജൂൺ മാസം 5 നാണ് കോഴിക്കോട് നിന്ന് പ്രോഗ്രാം കഴിഞ്ഞ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മഹേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കൊല്ലം സുധി മരണപ്പെട്ടിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പല്ലിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ് അമൃത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മഹേഷ് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT