Film News

പുതിയ ക്ലൈമാക്‌സുമായി 'മഹാവീര്യര്‍'; തിയേറ്ററില്‍ ഇനി മാറ്റം വരുത്തിയ ചിത്രം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ആസിഫ് അലി, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മഹാവീര്യര്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ആഴ്ച്ചയില്‍ നിന്ന് വ്യത്യസ്തമായി ക്ലൈമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഉണ്ടായ ഒരു ചെറിയ ആശയ കുഴപ്പം മാറ്റുന്നതിന് വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഫാന്റസിക്കൊപ്പം രണ്ട് കാലഘട്ടങ്ങളിലും ഒരു പോലെ നില്‍ക്കുന്ന അധികാരത്തിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമ മികച്ച തിയേറ്റര്‍ അനുഭമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് 'മഹാവീര്യര്‍' നിര്‍മ്മിച്ചിരിക്കുന്നത്.

ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും എബ്രിഡ് ഷെയിനാണ്.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം. ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം - ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം - ബേബി പണിക്കര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT