Film News

'പലനാടുകളിൽ നിന്നുള്ള മനുഷ്യരുടെ ഒരുമിച്ചൊരു യാത്ര'; മെയ്ഡ് ഇൻ ക്യാരവാൻ നാളെ തിയേറ്ററുകളിൽ

നവാഗതനായ ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇൻ ക്യാരവാൻ' നാളെ തിയ്യേറ്ററുകളിൽ. ഇന്ദ്രൻസ്, അന്നു ആന്റണി, മിഥുൻ രമേശ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ട്രാവൽ മൂവിയാണെന്ന് അന്നു ആന്റണി പറയുന്നു. മുഴുവനായും യു എ ഇ-ൽ വച്ച് ചിത്രീകരിച്ച സിനിമയാണ്. തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു പോകുന്ന സിനിമയാണ് മെയ്ഡ് ഇൻ ക്യാരവാൻ എന്നും അന്നു പറയുന്നു.

ജോലി അന്വേഷിച്ചു ദുബായിയില്‍ വരുന്ന നായകനും നായികയും ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു യാത്ര നടത്തേണ്ടി വരുന്നതും, പല മനുഷ്യരെയും കണ്ടുമുട്ടുന്നതും, അവരെല്ലാവരും ഒന്നിച്ചുളള ഒരു യാത്രയുമാണ് സിനിമയുടെ പ്രമേയം
അന്നു ആന്റണി

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിജു എം ഭാസ്‌കർ ആണ്. ഷഫീഖ് റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിനു തോമസ് ആണ്.
സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വൺ പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ബാദുഷ , മഞ്ജു ബാദുഷ, ഡെല്‍മി മാത്യൂ എന്നിവരാണ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT