Film News

'തത്തമ്മ ചേലോള് പെണ്ണോള് ' ; കല്യാണവീട്ടിലെ ആഘോഷവുമായി മദനോത്സവത്തിലെ ആദ്യ ഗാനം

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. കാസര്‍ഗോഡന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ സൂപ്പര്‍ ഹിറ്റായ ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. രവി വാണിയംപാറ, സയന്ത് എസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. ക്രിസ്റ്റോ സേവ്യറാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു നാട്ടിന്‍പുറത്തെ കല്യാണ വീട്ടിലെ ആഘോഷവും അതോടൊപ്പം ഇലക്ഷന്‍ പ്രചാരണവുമാണ് ഗാനത്തിലെ രംഗങ്ങള്‍.

കോഴികുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന മദനന്‍ എന്ന കഥാപാത്രമായിട്ടാണ് സുരാജ് ചിത്രത്തില്‍ വേഷമിടുന്നത്. കുറച്ചുനാളുകള്‍ക്ക് ശേഷം മുഴുനീള ഹ്യൂമര്‍ റോളില്‍ സുരാജ് മടങ്ങിയെത്തുന്ന ചിത്രമായിരിക്കും മദനോത്സവം എന്ന് ട്രെയ്‌ലര്‍ സൂചിപ്പിച്ചിരുന്നു. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജിനെ കൂടാതെ ബാബു ആന്റണിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

വിഷു റിലീസ് ആയാണ് ചിത്രം തീയേറ്ററിയില്‍ എത്തുക. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് - വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം - ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അഭിലാഷ് എം യു, സ്റ്റില്‍സ് - നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അരപ്പിരിവരയന്‍

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT