Film News

ഹ്യൂമര്‍ ട്രാക്കില്‍ ബാബു ആന്‍ണി ഒപ്പം സുരാജും ; മദനോത്സവം നാളെ തീയ്യറ്ററുകളിൽ

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയുന്ന ചിത്രം മദനോത്സവം നാളെ തീയ്യറ്ററുകളിൽ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞകാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജിനെ കൂടാതെ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മദനോത്സവത്തിന്റെ കഥ സെറ്റ് ചെയ്തിരിക്കുന്നത് ഒരു ഫണ്‍ രീതിയിലാണ്. സീരിയസ് ആയിട്ടുള്ള ഇഷ്യൂ ആണ് ചര്‍ച്ച ചെയ്യുന്നെങ്കില്‍ പോലും അതെല്ലാം ഒരു ഹ്യൂമര്‍ ബേസിലാണ് പോകുന്നത്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ കഴിവതും ചിരിപ്പിക്കേണ്ട സ്ഥലങ്ങളില്‍ ചിരിപ്പിച്ചും സീരിയസ് ആയി പറയേണ്ടിടത്ത് സീരിയസ് ആയും കഥ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ നിരാശപ്പെടില്ല എന്ന വിശ്വാസമുണ്ട്.
സുധീഷ് ഗോപിനാഥ്

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍,ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന റോളുകളിലുണ്ട്. ഛായാഗ്രഹണം : ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

SCROLL FOR NEXT