Film News

'നിൻ വിളിയിൽ കാതോർക്കുമ്പോൾ, പുഞ്ചിരിയിൽ വീണലിയും ഞാൻ'; 'കരിവള ചിമ്മിയ പോലെയൊരാൾ' മച്ചാന്റെ മാലാഖയിലെ ​ഗാനം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രം മച്ചാന്റെ മാലാഖയിലെ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. കരിവള ചിമ്മിയ പോലെയൊരാൾ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടത്. വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ഈണം നൽകിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സിന്റോ സണ്ണിയാണ്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് "മച്ചാന്റെ മാലാഖ". ചിത്രം ഫെബ്രുവരി 27 ന് തിയറ്ററുകളിലെത്തും.

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "മച്ചാന്റെ മാലാഖ". ചിത്രത്തിൽ നമിത പ്രമോദ് ആണ് സൗബിന്റെ നായികയായി എത്തുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറാണ് ചിത്രം. സൗബിൻ - നമിത കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ ശ്രുതി ജയൻ, രാജേഷ് പറവൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.

സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - വിവേക് മേനോൻ. എഡിറ്റർ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ . ഡിസൈൻ അരുൺ മനോഹർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്. പ്രൊഡക്ഷൻ മാനേജർസ് അഭിജിത്ത് . വിവേക് പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ. പി ആർ പി.ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്, സ്റ്റിൽസ് ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT