Film News

തെളിവ്, മോഹന്‍ലാല്‍ പുറത്തിറക്കിയ എം എ നിഷാദിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ട്രെയിലര്‍

THE CUE

എംഎ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്‌റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്നു. ലാല്‍സലാം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രവുമാണ് തെളിവ്.

ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്ന് സംവിധായകന്‍.ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നു. മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്.

ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് തെളിവ് നിര്‍മിച്ചത്. എം. ജയചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT