Film News

മമ്മൂട്ടി സാറിനെ വെച്ച് വീണ്ടുമൊരു കുഞ്ഞാലി മരക്കാര്‍ ആലോചിക്കാം: എം എ നിഷാദ്

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് സംവിധായകന്‍ എം.എ. നിഷാദ്. മരക്കാര്‍ തീര്‍ച്ചയായും മികച്ച ദൃശ്യാനുഭവമായിരുന്നു. മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചതെന്നും നിഷാദ് അഭിപ്രായപ്പെട്ടു.

അതേസമയം ഇനിയും കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യ സ്വാതന്ത്ര്യ സമര സേനാനിയുടെ കഥ സിനിമയാക്കാന്‍ കഴിയുമെന്നും നിഷാദ് പറയുന്നു. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി വീണ്ടുമൊരു കുഞ്ഞാലി മരക്കാര്‍ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യമെന്നും നിഷാദ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എം.എ. നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'മരക്കാര്‍' കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ഥ് പ്രിയദര്‍ശനും, ഛായാഗ്രഹകന്‍, തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്‌നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്.

ഈ കാലഘട്ടത്തില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാന്‍ വീണ്ടും പറയുന്നു. നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും...നല്ലത്'.

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോർപ്പറേറ്റ് ആസ്ഥാനം

Dancing ladyയെ വസ്ത്രം ധരിപ്പിച്ച് NCERT, പുരോഗമനമോ സദാചാരമോ?

SCROLL FOR NEXT