Film News

‘നടനും സംവിധായകനും ഒഴിഞ്ഞുനില്‍ക്കാനാകില്ല’; ഇന്ത്യന്‍ 2 അപകടത്തില്‍ കമല്‍ഹാസന്റെ ആവശ്യം തള്ളി നിര്‍മ്മാതാക്കള്‍

THE CUE

ഷൂട്ടിങ് സെറ്റില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് കമല്‍ ഹാസനും 'ഇന്ത്യന്‍ 2' നിര്‍മ്മാതാക്കളും അഭിപ്രായ ഭിന്നതയില്‍. കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തില്‍ മൂന്നു പേരായിരുന്നു മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന കമലിന്റെ ആവശ്യത്തിന് പിന്നാലെ, നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്ന പരസ്യ പ്രസ്താവനയുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപകടത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കമല്‍, നിര്‍മ്മാതാക്കള്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. മാത്രമല്ല ലൊക്കേഷനില്‍ സുരക്ഷ ഉറപ്പു വരുത്തിയാല്‍ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് കാട്ടി ലൈക്ക പ്രൊഡക്ഷന്‍സ് സ്ഥാപകനും ചെയര്‍മാനുമായ സുഭാസ്‌കരന്‍ ആലിരാജയ്ക്ക് കമല്‍ഹാസന്‍ കത്തയക്കുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയുമായി ലൈക്ക പ്രൊഡക്ഷന്‍സ് രംഗത്തെത്തി. ലൈക്കയുടെ പ്രതിനിധി സുഭാസ്‌കരന്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും രണ്ട് കോടി രൂപ ധനസാഹായം പ്രഖ്യാപിക്കുകയും ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതൊന്നും കമല്‍ ഹാസന്റെ ശ്രദ്ധയില്‍ വരാത്തത് നിര്‍ഭാഗ്യകരമാണെന്നും, അപകടത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ലൈക്ക പ്രൊഡക്ഷന്റെ ഡയറക്ടറായ നീല്‍കാന്ത് നാരായണ്‍പൂര്‍ അയച്ച മറുപടിയില്‍ പറയുന്നു.

സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതില്‍ ലൈക്ക പ്രൊഡക്ഷന്‍സിന് വീഴ്ച വന്നിട്ടില്ലെന്നും നര്‍മാതാക്കള്‍ കത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ 2ന്റെ നിര്‍മ്മാണ ചെലവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കമല്‍ ഹാസനും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT