Film News

'വലിയ ഈച്ചയും ചെറിയ മനുഷ്യനും' : ലൗലി ഫസ്റ്റ് ലുക്ക്

ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് നായര്‍ വീണ്ടും സംവിധായകനാകുന്ന ലൗലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. സെമി ഫാന്റസി ഴോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

ദിലീഷ് നായര്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മാത്യു തോമസ്, മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ഓ പി എം സിനിമാസ് ആണ് സിനിമ വിതരണം ചെയ്യുന്നത്.

2014ല്‍ പൃഥ്വിരാജ്, ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ടമാര്‍ പഠാര്‍ ആണ് ദിലീഷ് കരുണാകരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ദിലീഷ് സംവിധാന രംഗത്തേക്ക് വരുന്നത്. ജ്യോതിഷ് ശങ്കർ ആണ് ലൗലിയുടെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

'എനിക്ക് ശ്വാസം വിടാൻ സമയം വേണ്ടേ എന്നൊക്കെ ചോദിച്ചെങ്കിലും മോഹൻലാൽ പാടി തകർത്തു'; 'ചന്ദ്രലേഖ' ഓർമ്മകളുമായി ബേണി

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുതിയ മുഖം: അംബേദ്കറും ഭരണഘടനയും പ്രതിരോധത്തിന്റെ ആയുധങ്ങളാകുമ്പോൾ

പ്രേക്ഷകരിൽ അത്യുന്മാദം നിറച്ച് കുഞ്ചാക്കോ ബോബൻ ചിത്രം'ഉന്മാദം' രണ്ടാം വാരത്തിലേക്ക്

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

SCROLL FOR NEXT