Film News

'ലവ്', കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമ ഇതാ

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ ഒന്നിക്കുന്ന മലയാള ചിത്രം 'ലവ്'ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമയാണ് ലവ്. വൈറ്റിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രീകരണം. പൂർണമായും ഒരു അപ്പാർട്ട്‌മെന്റിനുള്ളിലയിരുന്നു ഷൂട്ടിം​ഗ്. ജൂൺ 22ന് തുടങ്ങിയ ചിത്രം 24 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.

മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാനാണ്. തമിഴിൽ ധനുഷ് ചിത്രം കർണ്ണന് ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ലവ്.

വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും ചിത്രത്തിലെത്തും. ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

SCROLL FOR NEXT