Film News

'ഇത് ഉലകനായകന്റെ തിരിച്ചുവരവ്'; വിക്രം ലോകേഷ് കനകരാജ് സംഭവമെന്ന് പ്രേക്ഷകര്‍

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമത്തില്‍ പ്രേക്ഷകര്‍ പങ്കുവെച്ചിരിക്കുന്നത്.

വിക്രം ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ സാമൂഹ്യമാധ്യമത്തില്‍ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ വന്നിരുന്നു. ഫസ്റ്റ് ഫാഫില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. സെക്കന്റ് ഹാഫിലേക്ക് എത്തുമ്പോള്‍ ചര്‍ച്ചയാവുന്നത് കമല്‍ ഹാസനും സൂര്യയുടെ കാമിയോ റോളുമാണ്.

ചിത്രം പൂര്‍ണ്ണമായും ഒരു ലോകേഷ് കനകരാജ് സംഭവം തന്നെയാണെന്നും പ്രേക്ഷകര്‍ പറയുന്നു. അതോടൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ബിജിഎമ്മിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത് എത്തിയിരുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT