Film News

'കൈതി 2, റോളക്സ്, വിക്രം 2 എന്നിവ വരാനിരിക്കുന്ന LCU സിനിമകൾ' ;രജിനികാന്തുമായുള്ള സിനിമക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ്

കൈതി 2, റോളക്സ് , വിക്രം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന LCU സിനിമകളെന്നും രജിനികാന്തുമായുള്ള അടുത്ത ചിത്രം തലൈവർ 171 ശേഷം ഉടനെ കൈതി 2 ആരംഭിക്കുമെന്നും ലോകേഷ് കനകരാജ്. കൈതി രണ്ടാം ഭാഗത്തിന്റെ പ്ലോട്ട് റെഡിയായി ഇനി തിരക്കഥ തയ്യാറാക്കാൻ ഉണ്ട്, പ്രേക്ഷകർ എന്തൊക്കെ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നുവോ അത് മാക്സിമം അവർക്ക് കൊടുക്കണമെന്നുണ്ടെന്നും ലോകേഷ് പറഞ്ഞു. ഇനിയും LCU വിൽ നിറയെ പുതിയ കഥാപാത്രങ്ങൾ വരും. അടുത്തടുത്ത സിനിമകളിൽ പുതിയ കഥാപാത്രങ്ങളെ പ്രതീക്ഷിക്കാമെന്നും സിനിമ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.

ലോകേഷ് കനകരാജ് പറഞ്ഞത് :

കൈതി 2, റോളക്സ് , വിക്രം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന LCU സിനിമകൾ. രജിനികാന്തുമായുള്ള അടുത്ത ചിത്രം തലൈവർ 171 ശേഷം ഉടനെ കൈതി 2 ആരംഭിക്കും ബാക്കി രണ്ടു സിനിമകളെപ്പറ്റി ഡിസ്കഷൻ നടക്കുന്നു. കൈതി രണ്ടാം ഭാഗത്തിന്റെ പ്ലോട്ട് റെഡിയായി ഇനി തിരക്കഥ തയ്യാറാക്കാൻ ഉണ്ട്, പ്രേക്ഷകർ എന്തൊക്കെ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നുവോ അത് മാക്സിമം അവർക്ക് കൊടുക്കണമെന്നുണ്ട്. ഇനിയും LCU വിൽ നിറയെ പുതിയ കഥാപാത്രങ്ങൾ വരും. അടുത്തടുത്ത സിനിമകളിൽ പുതിയ ആളുകൾ വരും. ഉദാഹരത്തിന് വിക്രത്തിൽ വിജയ് സേതുപതിയുടെ സന്തനം മരിച്ചതുകൊണ്ട് ഡിസ്ട്രിബൂഷൻ ഏറ്റെടുക്കാൻ ആയി പുതിയൊരാൾ വരണം, അതുപോലെ പുതിയ കഥാപാത്രങ്ങൾ വരാം. ലിയോ നല്ലവനോ വില്ലനോ എന്നത് സർപ്രൈസ് ആയി തന്നെ ഇരിക്കട്ടെ.

വിജയ്യെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ഒക്ടോബർ 19ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 540 കോടിക്ക് മുകളിലാണ് നേടിയത്. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ സിനിമകളുടെയും ഓപ്പണിം​ഗ് റെക്കോഡിനെയാണ് ഇതോടെ ലിയോ വീഴ്ത്തിയത്. ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം തന്നെ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്, ആക്ഷന്‍ അന്‍പറിവ്

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT