ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്. ഹന്‍സല്‍ മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോയുടെ ബോളിവുഡ് എന്‍ട്രി. എആര്‍ റഹ്മാന്‍ ആയിരിക്കും സിനിമയുടെ സംഗീതം ഒരുക്കുന്നത്. റോം കോം ജോണറിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. സിനിമയിലെ താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ് എന്നാണ് സൂചന.
അതേസമയം, മോഹൻലാലിനെ നായകനാക്കി വമ്പൻ ഹൈപ്പിലെത്തിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ തകർച്ചയാണ് ചിത്രം ഏറ്റുവാങ്ങിയത്. 2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബന്‍ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.