Film News

'സബ് കേലിയെ ബഡാ ബഡാ ശുക്രിയ'; രാജസ്ഥാന്‍ ഷെഡ്യൂള്‍ കഴിഞ്ഞ് മലൈക്കോട്ടൈ വാലിബന്‍ ; നന്ദി പറഞ്ഞു ലിജോ

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് ഷൂട്ട് ചെയ്യുക പ്രയാസമാണെന്നും ചിത്രീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകളായിരുന്നു സിനിമയിലേതെന്നും എന്നാല്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.

എല്ലാവര്‍ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. എല്ലാവരും. പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ത്തു എന്നതിലാണ് സന്തോഷം. സബ് കെ ലിയെ ഏക് ബഡാ ശുക്രിയ ഔര്‍ ധന്യവാദ്
ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചെന്നൈയിലാണ്.

നന്‍പകല്‍ നേരത്തു മയക്കത്തിനു ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി.എസ് റഫീക്ക് തിരക്കഥയെഴുതുന്നു. മലയാളത്തിലെയും ഇതരഭാഷയിലെയും മുന്‍നിര താരങ്ങള്‍ ഈ ആക്ഷന്‍ എന്റര്‍ടെയിനറില്‍ ഒന്നിക്കുന്നു. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT