Film News

'ജയിലറിനെ പിന്തള്ളി ഒന്നാമതെത്തി ലിയോ' ; കേരള ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് വിജയ് ചിത്രം

കേരള ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ച് വിജയ് നായകനായ ചിത്രം ലിയോ. കേരളത്തിൽ ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണ് ലിയോ സ്വന്തമായിരിക്കുന്നത്. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 58 കോടിയാണ് ഇതുവരെ കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഇതോടെ രജിനികാന്ത് ചിത്രം ജയിലറിന്റെ റെക്കോർഡാണ് ചിത്രം മറികടന്നിരിക്കുന്നത്. 57.7 കൂടിയായിരുന്നു ജയിലർ കേരളത്തിൽ നിന്ന് നേടിയത്. ലിയോ കേരളത്തിൽ വിതരണത്തിനെത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് ഈക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനകം ആഗോള ബോക്സ് ഓഫീസിൽ നിന്നും 500 കോടിക്ക് മുകളിൽ സ്വന്തമാക്കി. ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം സ്വന്തമാക്കിയത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമ നേടിയ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആയിരുന്നു ലിയോയുടേത്. ഒപ്പം വീക്കെൻഡ് ഗ്ലോബൽ ബോക്‌സ് ഓഫീസിൽ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിനെ പിന്തള്ളി ലിയോ മുന്നിലെത്തിയിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

RR V/S KCR V/S MODI തെലങ്കാന ആര് കൊണ്ടുപോവും ?

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

SCROLL FOR NEXT