Film News

'കിരീടം ധരിക്കേണ്ട അർഹത ആർക്ക്'; മാധവൻ നായകനാകുന്ന 'ലെഗസി' വരുന്നു

ആർ.മാധവൻ പ്രധാന വേഷത്തിലെത്തുന്ന തമിഴ് സീരിസുമായി നെറ്റ്ഫ്ലിക്സ്. ലെഗസി എന്ന് പേരിട്ടിരിക്കുന്ന സീരീസ് സംവിധാനം ചെയ്യുന്നത് ചാരുകേശ് ശേഖറാണ്. പൊളിറ്റിക്കൽ ത്രില്ലർ ജോണറിൽ കഥ പറയുന്ന സീരിസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാളിയായ ഛായാഗ്രാഹകൻ ടി.ആർ. വിഷ്ണുവാണ്.

സീരീസിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്. സാമ്രാജ്യവും സിംഹാസനവും എല്ലാമുണ്ട്, എന്നാൽ കിരീടം ധരിക്കേണ്ട അർഹത ആർക്കാണ്’ എന്ന ടാഗ്​ലൈനോടെയാണ് ടീസർ ഇറങ്ങിയിരിക്കുന്നത്. ബോളിവുഡ് നടൻ ഗുല്‍ഷൻ ദേവയ്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് ലെഗസി.

മാധവനൊപ്പം സ്വാസിക വിജയ്​യും നിമിഷ സജയനും ഗൗതം കാർത്തികും ഗുൽഷന്ദ് ദേവയ്യയും അഭിഷേക് ബാനർജിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാൺ സുബ്രഹ്മണ്യവനും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് സീരീസ് നിർമ്മിക്കുന്നത്. സീരിസിന് സംഗീതം നൽകിയിരിക്കുന്നത് മാസ്ട്രോ ഇളയരാജയാണ്. സീരിസിന്റെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT