പ്രകാശ് വർമ നായകനായി എത്തിയ ലോ ആന്റ ഓർഡർ എന്ന ചിത്രം തിയറ്ററുകളിലെത്തി. സിനിമ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം പൊലീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. പ്രകാശ് വർമയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങള്‍ക്കും പുതുമുഖങ്ങൾക്കും നിർണ്ണായകമായ പ്രാധാന്യമുണ്ട്. മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ കരിക്കാമുറി ഷൺമുഖന്റെ കാമിയോയും സിനിമയിൽ എത്തുന്നുണ്ട്.
പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്. കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക് ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവരാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്.
ജോർജ് സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമയും, വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റെണി ഭീമൻ രഘു, നന്ദു ജെയ്‌സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്. ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. മാർക്കറ്റിംഗ് ബ്രിങ്‌ഫോർത്ത്, വാഴൂർ ജോസ്.