Film News

കൊവിഡ്; ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില തൃപ്തികരം

കൊവിഡ് ബാധച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം. ലതാ മങ്കേഷ്‌കറിന്റെ വക്താവായ അനുഷ ശ്രീനിവാസ അയ്യരാണ് ഇക്കാര്യം അറിയിച്ചത്. 'ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും' എന്നാണ് അനുഷ ശ്രീനിവാസ പറഞ്ഞത്.

കുറച്ച് ദിവസം മുമ്പ് ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില മോശമാണെന്ന രീതിയില് പ്രചരണങ്ങള്‍ നടന്നിരുന്നു. അത് വാസ്തവ വിരുദ്ധമാണെന്ന് അനുഷ വ്യക്തമാക്കി. ജനുവരി 11നാണ് ലതാ മങ്കേഷ്‌കറിനെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പ്രായം കൂടുതല്‍ കൊണ്ടാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും കൊവിഡ് ലക്ഷണങ്ങള്‍ കുറവാണെന്നും കുടുംബം അറിയിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT