Film News

വലതു തോളില്‍ ഇരുമുടിക്കെട്ടും ഇടതുകൈയാല്‍ ഇങ്ക്വിലാബും, സഖാവും സ്വാമിയുമായി ബിജുമേനോന്‍

THE CUE

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിറങ്ങിയ സഖാവ്, ഇടതുകൈയാല്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയും വലതു തോളില്‍ ഇരുമുടിക്കെട്ടേന്തുകയും ചെയ്ത ബിജു മേനോന്റെ മോഷന്‍ പോസ്റ്ററുമായാണ് ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത് ചിത്രം നാല്‍പ്പത്തിയൊന്ന് . വിപ്ലവവഗാനത്തിന്റെ മൂഡും ശബരിമല സന്നിധാനത്തെ ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലസംഗീതവും സമന്വയിപ്പിച്ചാണ് മോഷന്‍ പോസ്റ്ററിന്റെ ബിജിഎം. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുന്ന സഖാവ് ഉല്ലാസ് മാഷ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ നാല്‍പ്പത്തിയൊന്ന് മുന്‍നിര ചലച്ചിത്രതാരങ്ങള്‍ ചേര്‍ന്നാണ് നാല്‍പ്പത്തിയൊന്ന് ടീസര്‍ പുറത്തിറക്കിയത്. ബിജു മേനോനൊപ്പം നവാഗതനായ ശരണ്‍ജിത്തും നായകതുല്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശരണ്‍ അവതരിപ്പിക്കുന്നത്. നവാഗതനായ പിജി പ്രഗീഷ് ആണ് തിരക്കഥ. രാഷ്ട്രീയം,സംഘര്‍ഷം,ഭക്തി എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്റര്‍ടെയിനറാണ് ചിത്രമെന്നറിയുന്നു

തലശേരി, തലക്കാവേരി, തൃശൂര്‍, ആലപ്പുഴ,എരുമേലി, ശബരിമല എന്നിവിടങ്ങളിലാണ് നാല്‍പ്പത്തിയൊന്ന് ചിത്രീകരിച്ചത്. രണ്ട് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യസൂയം എന്ന കഥാപാത്രമായി നിമിഷാ സജയന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. സംവിധായകന്‍ ജി പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. പ്രജിത്തിനൊപ്പം അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, മനോജ് ജി കൃഷ്ണന്‍ എന്നിവരും പങ്കാളികളാകുന്നു. എസ് കുമാര്‍ ഛായാഗ്രാഹകനായി വീണ്ടും ലാല്‍ജോസിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് നാല്‍പ്പത്തിയൊന്ന്. ബിജിബാല്‍ ആണ് സംഗീത സംവിധാനം. ഗാനരചന റഫീക്ക് അഹമ്മദ്,ശ്രീരേഖാ ഭാസ്‌കര്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ്. ആര്‍ട് അജയ് മാങ്ങാട്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. കോസ്റ്റിയൂംസ് സമീറാ സനീഷ്, സ്റ്റില്‍സ് മോമി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT