Film News

'അടുക്കളപ്പണിക്ക് എന്താ ചേട്ടാ കുഴപ്പം?' ലളിതം സുന്ദരം ട്രെയിലർ

ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ ട്രെയിലർ പുറത്ത്. മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണ് ലളിതം സുന്ദരം. മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണമെഴുതുന്നു. എഡിറ്റര്‍ ലിജോ പോള്‍.

എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, ബിനു ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാർ, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി, പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍, സെവന്‍ ആര്‍ട്ട് കണ്ണൻ. പി ആർ ഒ- എഎസ് ദിനേശ്,ശബരി

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT