Film News

'ലളിതം സുന്ദരം' ഒടിടി റിലീസിന് ; മഞ്ജുവാര്യര്‍-ബിജുമേനോന്‍ ചിത്രം ഹോട്‌സ്റ്റാറില്‍

മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ലളിതം സുന്ദരം' ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യും. നടനും നിര്‍മ്മാതാവുമായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍നിര ബാനറായ സെഞ്ച്വറി ഫിലിംസുമായി സഹകരിച്ച് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമര്‍ഷ്യല്‍ ചിത്രം കൂടിയാണിത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയുടെ സഹനിര്‍മ്മാതാവും മഞ്ജു വാര്യര്‍ ആണ്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റര്‍-ലിജോ പോള്‍. സൈജു കുറുപ്പ്, സുധീഷ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടും തൊട്ട്', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, 'കുടമാറ്റം', 'പ്രണയ വര്‍ണ്ണങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ മുന്‍പും ബിജു മേനോന്‍ മഞ്ജു വാര്യര്‍ ജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT