Film News

'പൂക്കൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന മുള്ളുകൾ ആരും കാണില്ല'; മംമ്ത മോഹന്‍ദാസ് ചിത്രം ലാല്‍ബാഗ് ടീസർ; സംവിധാനം പ്രശാന്ത് മുരളി

മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം 'ലാല്‍ബാഗ്' സിനിമയുടെ ടീസർ റിലീസ് ചെയ്തു . ടോവിനോ തോമസിന്റെയും ഉണ്ണി മുകുന്ദിന്റെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത് . പൈസ പൈസ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബംഗ്ലൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സായാണ് മംമ്ത അഭിനയിക്കുന്നത്. സിനിമ മെയ് 28 ന്‌ തീയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്‌ലർ നേരത്തെ റിലീസ് ചെയ്തിരുന്നു.

സാറയെന്നാണ് മംമ്തയുടെ കഥാപാത്രത്തിന്റെ പേര്. ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവില്‍ തന്നെയാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാല്‍ബാഗ് . ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയും അതിനു പിന്നാലെ നടക്കുന്ന കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവുമെന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കുന്ന സാറ നാഗരിക ജീവിതം ഇഷ്ടപ്പെടുന്നില്ല. ബാല്‍ക്കണിയില്‍ അവള്‍ റോസാപ്പൂക്കള്‍ കൊണ്ട് ഒരു പൂന്തോട്ടമുണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നവും അതിനെ സാറ എങ്ങനെ നേരിടുന്നുവെന്നുമാണ് ചിത്രം പറയുന്നത്.

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം രാഹുല്‍ രാജ്. ഛായാഗ്രഹണം ആന്‍റണി ജോ. സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമാണം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT