Film News

രാജീവ് രവി ആസിഫലി ചിത്രം 'കുറ്റവും ശിക്ഷയും' തീയറ്ററുകളിൽ ; ജൂലൈ രണ്ടിന് റിലീസ്

ഒടിടി റിലീസ് ആണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാജീവ് രവി ആസിഫലി ചിത്രം 'കുറ്റവും ശിക്ഷയും' ജൂലൈ 2ന് തീയറ്ററുകളിൽ. രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു . അതിനിടെ ചിത്രം ഒടിടി റിലീസ് ആണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാൽ ചിത്രം തീയേറ്ററുകളിൽ തന്നെ എത്തുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് സിനിമയുടെ ഒഫിഷ്യൽ പോസ്റ്റർ പുറത്തിറക്കിയത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ , വരത്തൻ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു അരുൺ കുമാർ . ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT