Film News

വില്ലനോ നായകനോ മേയില്‍ അറിയാം, വമ്പന്‍ റിലീസിന് ദുല്‍ഖറിന്റെ കുറുപ്പ്

THE CUE

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ 2017ല്‍ പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്ക് കടന്നത്.

കുറുപ്പ് ഫെബ്രുവരി 23ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. മേയ് റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നറിയുന്നു. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

35 വര്‍ഷം മുമ്പ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകവും കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍കര്‍ സല്‍മാന്‍. ആദ്യ ഷെഡ്യൂള്‍ പാലക്കാട് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് സുകുമാരനും സിനിമയിലുണ്ട്. നിമിഷ് രവി ക്യാമറയും, സുഷിന്‍ ശ്യാം സംഗീത സംവിധാനവും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയും. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. പ്രവീണ്‍ വര്‍മ്മ കോസ്റ്റിയൂം.

ദുല്‍ഖര്‍ സല്‍മാന്റെ ബാനറായ വേ ഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമാണ് കുറുപ്പ്. ഈ ബാനറിന്റേതായി ആദ്യം തിയറ്ററുകളിലെത്തിയത് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ്. ശോഭിത ധുലിപാലയാണ് നായിക. സുരഭി,സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കുറുപ്പില്‍ കഥാപാത്രങ്ങളായുണ്ട്.

എമ്മി അവാർഡ്‌സ് 2025: പുരസ്കാരങ്ങൾ വാരിക്കൂട്ടി അഡോളസെൻസ്, 15-ാം വയസിൽ ചരിത്ര നേട്ടവുമായി ഓവൻ കൂപ്പർ

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

SCROLL FOR NEXT