ലാലു മുതല്‍ കുറുപ്പ് വരെ, ആദ്യ സിനിമയുടെ എട്ടാം വര്‍ഷത്തില്‍ ദുല്‍ഖര്‍ അതേ ടീമിനൊപ്പം

ലാലു മുതല്‍ കുറുപ്പ് വരെ, ആദ്യ സിനിമയുടെ എട്ടാം വര്‍ഷത്തില്‍ ദുല്‍ഖര്‍ അതേ ടീമിനൊപ്പം

നായകനായി സിനിമയിലെത്തി എട്ടാം വര്‍ഷത്തിലെത്തിയ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത് ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച സംവിധായകന്റെ സിനിമയില്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ കുറുപ്പ് ഫൈനല്‍ ഷെഡ്യൂളിലാണ് ദുല്‍ഖര്‍ സിനിമയിലെത്തിയ എട്ടാം വര്‍ഷം ആഘോഷിച്ചത്. കുറുപ്പ് നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2012 ഫെബ്രുവരി മൂന്നിനാണ് നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ പുറത്തുവന്നത്. ദുല്‍ഖറിനൊപ്പം അരങ്ങേറിയത് ഒരു പിടി പുതുമുഖങ്ങള്‍. ലാലു എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയപ്പോള്‍ കുരുടിയായി സണ്ണി വെയിന്‍. കുറുപ്പ് എന്ന സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിക്കുന്നുണ്ട്. കുറുപ്പ് ലൊക്കേഷനില്‍ നിന്ന് ദുല്‍ഖറിന്റെയും ശ്രീനാഥിന്റെയും ആദ്യ സിനിമയുടെ എട്ടാം വര്‍ഷ ആഘോഷം സുരഭി ലക്ഷ്മി ഫേസ്ബുക്ക് ലൈവായി പോസ്റ്റ് ചെയ്തു. സിനിമയിലെ എട്ടാം വര്‍ഷത്തെക്കുറിച്ച് ദുല്‍ഖറും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ലാലു മുതല്‍ കുറുപ്പ് വരെ, ആദ്യ സിനിമയുടെ എട്ടാം വര്‍ഷത്തില്‍ ദുല്‍ഖര്‍ അതേ ടീമിനൊപ്പം
ട്രെയിലറെത്തും മുമ്പേ ‘ട്രാന്‍സ്’ ട്രെന്‍ഡിംഗ്, മൂന്ന് മില്യണ്‍ കടന്ന് നൂല് പോയ പട്ടം

മുന്നോട്ടുള്ള യാത്രയില്‍ പ്രേക്ഷകരുടെ സ്‌നേഹമാണ് സുരക്ഷാ കവചമെന്ന് ദുല്‍ഖര്‍ എഴുതുന്നു. എട്ട് വര്‍ഷം മുമ്പ് സിനിമയിലെത്തിയപ്പോള്‍ ഉള്ളതിനേക്കാള്‍ ധൈര്യവും ആത്മവിശ്വാസവും ഇപ്പോള്‍ ഉണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍. വരനെ ആവശ്യമുണ്ട് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.

logo
The Cue
www.thecue.in