Film News

'പോലീസിന് വേണ്ടി കള്ള സാക്ഷി പറയുന്നയാളെ വിളിച്ചുകൊണ്ട് വന്നാൽ മനസ്സിലാകില്ലെന്ന് കരുതിയോ' ; കുറുക്കൻ സെക്കൻഡ് ട്രെയ്‌ലർ

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കുറുക്കന്‍'. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കുറുക്കൻ. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈ 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. എസ്.ഐ ആയാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് റാംസിങ്ങ് ആണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പരസ്യകല കോളിന്‍സ് ലിയോഫില്‍, വിതരണം വര്‍ണ്ണച്ചിത്ര ബിഗ് സ്‌ക്രീന്‍, പി ആര്‍ ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, വിതരണം വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT