Film News

'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ടു നാടന്‍ വേര്‍ഷനെന്ന് കുഞ്ചാക്കോ ബോബന്‍; രതീഷ് പൊതുവാള്‍ ചിത്രം

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ന്നാ താന്‍ കേസ് കൊട്' എന്ന് പേരിട്ടു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആഷിക് അബുവും സന്തോഷ് ടി.കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മാണം. 'ഈ വര്ഷം തന്നെ കേസ് കൊടുക്കുമെന്ന്' സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

എന്നാ പിന്നെ... രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു , മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ....പിന്നെ ഞാനും !!!! .....”ന്നാ,താൻ കേസ് കൊട്"....... ഈ വർഷം തന്നെ കൊടുക്കും ആൻഡ്രോയിഡ് പതിപ്പ് മുതൽ നാഡൻ പതിപ്പ് വരെ. ചില മികച്ച കലാകാരന്മാരുടെ കൗതുകകരമായ കേസ്
കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ വിനയ് ഫോർട്ട്,സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠൻ.

വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ ദ ക്യുവിനോട് പറഞ്ഞു. കുഞ്ചാക്കോ ബോബന്റേതായി 2021ല്‍ വരാനിരിക്കുന്ന പല സിനിമകളും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രൊജക്ടുകളാണ്. മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ''അറിയിപ്പ്' ആണ് കുഞ്ചാക്കോ ബോബന്റേതായി പ്രഖ്യാപിക്കപ്പെട്ട പുതിയ സിനിമ. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണ് 'അറിയിപ്പ്'. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', അപ്പു ഭട്ടതിരിയുടെ 'നിഴല്‍', അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രൊജക്ടുകള്‍.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT