Film News

കുഞ്ചാക്കോ ബോബനും ഉണ്ണിമായയും; മിഥുന്‍ മാനുവല്‍ ചിത്രത്തിന് തുടക്കമായി  

THE CUE

മിഥുന്‍ മാനുവല്‍ തോമസിന്റെ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് തുടക്കമായി. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ കഴിഞ്ഞു.

സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരം,പറവ, വൈറസ്,തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ഉണ്ണിമായയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു ത്രില്ലറാണെന്നാണ് സൂചന.

ഇരുവരെയും കൂടാതെ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ജിനു ജോസഫ്, ഉണ്ണിമായ, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒന്നിക്കുന്നത്. കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇതിന് മുന്‍പ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രം.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT