Film News

ഓരോ ടൈപ്പ് മനുഷ്യമ്മാര് അല്ലേ മോളേ...സൈക്കോ ഷമ്മിയുടെ ഡിലീറ്റഡ് സീന്‍

THE CUE

കുമ്പളങ്ങി നൈറ്റ്‌സ് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെത്തിയതോടെ സിനിമയിലെ ബ്രില്യന്‍സും, കഥാപാത്രങ്ങളുടെ സ്വഭാവ വ്യാഖ്യാനവും വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. ഷമ്മി ഹീറോയാണോ വില്ലനാണോ സൈക്കോയാണോ തുടങ്ങി സജി സഹോദരങ്ങളുടെ സവിശേഷതകളും സിനിമയിലെ രാഷ്ട്രീയ അടരുകളുമൊക്കെ ഇപ്പോഴും ചര്‍ച്ചയാണ്.

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് നിര്‍മ്മാതാക്കളുടെ യൂട്യൂബ് ചാനലായ ഭാവനാ സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയില്‍ ഉള്‍പ്പെടുത്താത്ത രംഗം സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള രംഗം ആണ്

ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT