Film News

നിർമ്മാണം കെഎസ്എഫ്ഡിസി; പുതിയ സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങ് നടന്നു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിക്കുന്ന, അജിത് വേലായുധൻ സംവിധാനം ചെയ്യുന്ന (പ്രൊഡക്ഷൻ നമ്പർ 11) ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ് നടന്നു. നവംബർ 28-ന് പള്ളിപ്പാടിലാണ് സിനിമയുടെ സ്വിച്ച് ഓൺ നടന്നത്. നിർമ്മാതാവും ഫെഫ്ക പ്രസിഡന്റ്‌സും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ സ്വിച്ച് ഓൺ നിർവഹിച്ചു. സംവിധായിക രതീന, കേരള സ്പിനിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അന്തരിച്ച പ്രശസ്ത കവിയും പുല്ലാങ്കുഴൽ വിദഗ്ധനുമായ ബിനു എം. പള്ളിപ്പാടിന്റെ “മരിച്ചയാൾ” എന്ന കവിതയെ ആധാരമാക്കിയുള്ള ചിത്രമാണ് ഇത്. അപ്പർ കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് പള്ളിപ്പാടും ചെന്നിത്തലയും അച്ചങ്കോവിലാറിന്റെ തീരപ്രദേശങ്ങളും ഉൾപ്പെടുത്തി ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.

പ്രദേശവാസികളായ സാധാരണക്കാരിൽ നിന്നുള്ള കഥാപാത്രങ്ങളെയാണ് കണ്ടെത്തി പ്രത്യേക പരിശീലനത്തിലൂടെ അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്, ക്യാമറ – അൻസർ ഷാ, എഡിറ്റിംഗ് – രഞ്ജിത്ത് കുഴൂർ, ആർട്ട് – രഞ്ജിത്ത് രാജൻ, മേക്കപ്പ് – റോണി വെള്ളതൂവൽ, സിങ്ക് സൗണ്ട് – രാമഭദ്രൻ ബി & നിതിൻ ബി, കോസ്റ്റ്യൂം – ഇഖ്ലാസ് ജവാദ്, ചീഫ് അസോസിയേറ്റ് – ചേതൻ വ്യസ്, അസോസിയേറ്റ് – സിബിൻ രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സനൂപ് ചങ്ങനാശ്ശേരി.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT