Film News

'ഇരുപതോളം മോഡലുകളുടെ മുന്നില്‍ വെച്ചാണ് അവര്‍ അപമാനിച്ചത്'; ധൈര്യം നല്‍കിയത് അമ്മയുടെ വാക്കുകളെന്ന് കൃതി സനോണ്‍

ഒടിടി റിലീസായിരുന്ന ചിത്രം മിമി മികച്ച പ്രതികരണം നേടുന്നതിനിടെ തന്റെ കരിയറിന്റെ ആദ്യകാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നടി കൃതി സനോണ്‍. മോഡലിങ് തുടങ്ങിയ കാലങ്ങളില്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും, ആളുകള്‍ക്ക് മുന്നില്‍ വെച്ച് ശകാരം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കൃതി പറയുന്നു.

ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ റാംപ് ഷോയ്ക്കിടെയുണ്ടായ സംഭവത്തെ കുറിച്ച് കൃതി മനസ് തുറന്നത്. ഷോയുടെ സമയത്ത് എവിടെയൊക്കെയോ എന്റെ ചുവടുകള്‍ തെറ്റി, അന്ന് കൊറിയോഗ്രാഫര്‍ വളരെ രൂക്ഷമായാണ് എന്നോട് പെരുമാറിയത്. ഇരുപതോളം മോഡലുകളുടെ മുന്നില്‍ വെച്ചാണ് അവര്‍ അത് ചെയ്തത്. അന്നൊക്കെ എന്നോട് ആരെങ്കിലും ദേഷ്യപ്പെടുകയോ വഴക്ക് പറയുകയോ ചെയ്താല്‍ ഞാന്‍ കരയുമായിരുന്നു.'

അന്ന് വീട്ടിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയതും ഞാന്‍ കരയുകയായിരുന്നു. അമ്മയുടെ അടുത്തെത്തിയും കരച്ചില്‍ അടക്കാനായില്ല. അന്ന് അമ്മ പറഞ്ഞത് ഇങ്ങനെയാണ്, 'എനിക്ക് തോന്നുന്നില്ല ഈ മേഖല നിനക്ക് പറ്റുമെന്ന്. നിനക്ക് കുറച്ച് കൂടി മനക്കരുത്ത് വേണം. നല്ല തൊലിക്കട്ടി വേണം, നിനക്ക് കൂടുതല്‍ ആത്മവിശ്വാസവും വേണം.' ആത്മവിശ്വാസമാണ് ഞാന്‍ കാലക്രമേണ നേടിയതെന്ന് കരുതുന്നു', കൃതി അഭിമുഖത്തില്‍ പറഞ്ഞു.

അക്ഷയ് കുമാറിനൊപ്പമുള്ള ബച്ചന്‍ പാണ്ടേ, ടൈഗര്‍ ഷെരോഫിനൊപ്പം ഗണപത്, വരുണ്‍ ധവാനൊപ്പമുള്ള ഭേദിയ തുടങ്ങിയവയാണ് കൃതിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

ദുബായിലെ 'കുന്നംകുളം പെരുന്നാള്‍' ആസിഫലി ഉദ്ഘാടനം ചെയ്യും

ജോജുവും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജ:സുന്ദരി'; നിർമ്മാണം, ഛായാഗ്രഹണം ആഷിഖ് അബു

SCROLL FOR NEXT