Film News

'ആ​ഗാധമായ ദുഃഖം തോന്നി, എന്ത് പിഴവാണ് സംഭവിച്ചത് എന്നോർത്ത് കരഞ്ഞിരുന്നു'; ആദിപുരുഷിന്റെ പരാജയത്തെക്കുറിച്ച് കൃതി സനോൺ

ആദിപുരുഷ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ ആ​ഗാധമായ ദുഃഖം തോന്നിയിരുന്നുവെന്ന് നടി കൃതി സനോൺ. എന്താണ് തെറ്റായി സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കതെ കരഞ്ഞിരുന്നു എന്നും കൃതി ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രഭാസ്, കൃതി സനോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ആദിപുരുഷ്. ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ചിത്രത്തിന് എന്നാൽ വലിയ പരാജയമാണ് ബോക്സ് ഓഫീസിൽ നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ വിഎഫ്എക്സിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യപകമായ ട്രോളും ഒപ്പം ചിത്രം രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദുസേന ഡൽഹി ഹൈക്കോടതിയിൽ ഹർജിയും ചിത്രത്തിനെതിരെ നൽകിയിരുന്നു. എന്നാൽ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തുക എന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യം എന്നും എല്ലാ പ്രൊജക്ടുകളിലും പോസിറ്റീവ് മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും കൃതി പറഞ്ഞു.

കൃതി സനോൺ പറഞ്ഞത്:

ആ സമയത്ത് എനിക്ക് ആ​ഗാധമായ സങ്കടമുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ കരഞ്ഞു പോയിരുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതായിരുന്നില്ല ‍ഞങ്ങളുടെ ലക്ഷ്യം. എല്ലാ പ്രൊജക്ടുകളുടെയും പിന്നിലെ ലക്ഷ്യം എപ്പോഴും പോസിറ്റീവ് ആയിരിക്കും. ചില സമയങ്ങളിൽ നമ്മൾ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടന്നില്ല എന്ന വസ്തുത നമ്മൾക്ക് അം​ഗീകരിക്കാൻ കഴിയണം. ഇത്തരം അനുഭവങ്ങളിൽ നിന്ന് നാം പഠിക്കേണ്ടത് നിർണ്ണായകമാണ്.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടായിരുന്നു ആദിപുരുഷ്. കൃതി സനോണിനെക്കൂടാതെ സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് ഒഴിച്ചിടുമെന്ന നിർമാതാക്കളുടെ പ്രഖ്യാപനവും വലിയ തരത്തിൽ അന്ന് ട്രോൾ ചെയ്യപ്പെട്ടിരുന്നു.

രാജേഷ് കൃഷ്‍ണൻ സംവിധാനം ചെയ്ത് കരീന കപൂർ, കൃതി സനോൺ, തബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ ആണ് കൃതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT