Film News

സിബി മലയില്‍ ചിത്രം 'കൊത്ത്'; ആഗസ്റ്റ് റിലീസ്

ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് 2022 ആഗസ്റ്റില്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. 'സൈഗാള്‍ പാടുകയാണ്' എന്ന സിനിമയാണ് അവസാനമായി സിബി മലയില്‍ സംവിധാനം ചെയ്തത്.

രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഹേമന്ദ് കുമാറാണ് കൊത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം.

പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് റതിന്‍ രാധാകൃഷ്ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍. സംഗീതം കൈലാഷ് മേനോന്‍. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം സുഖമാണോ സുഖമാണിലെ ആദ്യ ഗാനം “കൂടെ കൂടാൻ” റിലീസായി

ജപ്തി നടപടിക്രമങ്ങള്‍ എങ്ങനെ? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം. പൗലോസ് വിശദീകരിക്കുന്നു.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

SCROLL FOR NEXT