Film News

കോലമാവ് കോകിലയാവാന്‍ ജാന്‍വി കപൂര്‍; ' ഗുഡ്‌ ലക്ക് ജെറി' ടീസര്‍

നയന്‍താര കേന്ദ്ര കഥാപാത്രമായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ നായികയാവുന്നു. ഗുഡ് ലക്ക് ജെറി എന്നാണ് ചിത്രത്തിന്റെ പേര്. ഹോട്ട്‌സ്റ്റാറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജൂലൈ 29നാണ് ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. 'ഓയ് ലക്കി ലക്കി ഓയ്', 'അഗ്‌നിപത്' എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്ന സിദ്ധാര്‍ത്ഥ് സെന്‍ഗുപ്തയാണ് ഗുഡ് ലക്ക് ജെറിയുടെ സംവിധായകന്‍.

ദീപക് ഡോബ്രിയാല്‍, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഗോസ്റ്റ് സ്‌റ്റോറീസ്, ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ജാന്‍വി ചിത്രം കൂടിയാണ് ഗുഡ് ലക്ക് ജെറി.

നെല്‍സണ്‍ ദിലീപ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കോലമാവ് കോകില. 2018ല്‍ പുറത്തിറങ്ങിയ ചിത്രം ബ്ലാക്ക് കോമഡി ക്രൈം ത്രില്ലറാണ്.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT