Film News

കിരീടം പാലം ഇനി തിലകന്‍ സ്മാരകം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രതീക്ഷയില്‍ വെള്ളായണി ഗ്രാമം

THE CUE

സിബി മലയില്‍ ചിത്രം കിരീടം പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. പ്രേക്ഷകരില്‍ പലരുടേയും മനസില്‍ തങ്ങി നില്‍ക്കുന്ന ഷോട്ടുകളില്‍ ഒന്നാണ് സേതുമാധവന്‍ പാലത്തില്‍ നിന്ന് പിന്തിരിഞ്ഞ് നടന്ന് നീങ്ങുന്നത്. ചിലര്‍ക്ക് കിരീടം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്ന രംഗവും ഇതാണ്. പാട്ടില്‍, സേതുമാധവന്റേയും ദേവിയുടേയും പ്രണയരംഗങ്ങളില്‍, ഏറ്റവും അടുത്ത കൂട്ടുകാരനായ കേശുവുമായി സംസാരിക്കുമ്പോള്‍ എല്ലാം പാലവും സേതുമാധവന്റെ ഒപ്പം സ്‌ക്രീനിലുണ്ട്. കിരീടം സിനിമയുടെ തന്നെ ഒരു പ്രധാന ഭാഗമായ പാലത്തിന് പിന്നീട് കിരീടം പാലം എന്ന് പേര് വീണു.

സിനിമയുടെ അസോസിയേറ്റ് കലാധരനും ആര്‍ട് ഡയറക്ടര്‍ സി കെ സുരേഷുമാണ് ആ സ്ഥലം കണ്ടെത്തിയത്. ലൊക്കേഷന്‍ സിബി മലയിലിന് ഒരുപാട് ഇഷ്ടപ്പെട്ടു. പ്രധാന ഭാഗങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞു.
ദിനേഷ് പണിക്കര്‍, നിര്‍മ്മാതാവ്
തിരുവനന്തപുരം വെള്ളായണിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.

കള്ളിച്ചെല്ലമ്മ, മനസിനക്കരെ, ധ്രുവം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം കഥാപാത്രമായ പാലം നാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്. ഇടയ്ക്ക് ജീര്‍ണാവസ്ഥയിലായ പാലം പൊതുപ്രവര്‍ത്തകന്‍ ശാന്തിവിള പത്മകുമാര്‍ മുന്നിട്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ പുതുക്കിപ്പണിതു.

കിരീടം പാലം ഇന്ന്  

പാലം തിലകന്‍ സ്മാരകമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനമെന്ന് പത്മകുമാര്‍ റെഡ് എഫ്എമ്മിനോട് പ്രതികരിച്ചു. കലാകൗമുദിയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന പി എം ബിനുകുമാറാണ് കിരീടം പാലം തിലകന്‍ സ്മാരകമാക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍. ഇതിനോട് നാട്ടുകാര്‍ എല്ലാവരും ഏകകണ്‌ഠേന യോജിക്കുകയായിരുന്നു. മോഹന്‍ലാല്‍ വന്ന് തിലകന്‍ സ്മാരകം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT