Film News

മോഹന്‍ലാല്‍ പറഞ്ഞിടത്ത് നിന്ന് ടൊവിനോയുടെ യാത്ര, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഫസ്റ്റ് ലുക്ക്

THE CUE

‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തമാശാ ഡയലോഗ് പേരാക്കിയാണ് ടൊവിനോ തോമസിന്റെ പുതിയ സിനിമ.. ട്രാവല്‍ മുവീ സ്വഭാവത്തിലൊരുങ്ങുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് നിര്‍മ്മാണത്തിലും പങ്കാളിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് സുകുമാരന്‍ പുറത്തുവിട്ടു.

മോഹന്‍ലാലാണ് നേരത്തെ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. ‘യാത്രയില്‍ ഇല്ലാതാകുന്ന ദൂരങ്ങള്‍’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. കോട്ടയത്ത് നിന്നുള്ള നാട്ടിന്‍ പുറത്തുകാരനായാണ് ടൊവിനോയുടെ കഥാപാത്രം എന്നറിയുന്നു. ടൊവിനോ തോമസിനൊപ്പം ജോജു ജോര്‍ജ്ജും പ്രധാന റോളിലുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദും അവതരിപ്പിക്കുന്ന സിനിമ തിയറ്ററുകളിലെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ആന്റോ ജോസഫ്, ടൊവിനോ തോമസ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ജിയോ ബേബി തന്നെയാണ് രചന. സിനു സിദ്ധാര്ത്ഥ് ആണ് ക്യാമറ. സൂരജ് എസ് കുറുപ്പ് സംഗീതവും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും. ബികെ ഹരിനാരായണനും വിനായക് ശശികുമാറുമാണ് ഗാനരചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT