Film News

'മോനെ കാല് കഴുത്ത് വരെ വരുമെന്ന് സുരേഷ് ഗോപി'; കാവല്‍ ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് കിച്ചു ടെല്ലസ്

സുരേഷ് ഗോപി നായകനായ കാവലില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടനാണ് കിച്ചു ടെല്ലസ്. ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെയാണ് കിച്ചു അവതരിപ്പിക്കുന്നത്. കാവലിന്റെ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായുള്ള ഷൂട്ടിങ്ങ് അനുഭവം കിച്ചു ദ ക്യുവിനോട് പങ്കുവെച്ചു. ആദ്യ ദിവസം തന്നെ സുരേഷ് ഗോപി തന്നെ ചവിട്ടുന്ന സീനായിരുന്നു ചിത്രീകരിച്ചതെന്നും കിച്ചു പറഞ്ഞു.

സിനിമയുടെ പോസ്റ്ററുകളില്‍ ഏറ്റവും ശ്രദ്ധേയമായതും സുരേഷ് ഗോപി കിച്ചുവിന്റെ നെഞ്ചില്‍ ചവിട്ടുന്ന പോസ്റ്ററായിരുന്നു. 'മോനെ കാല് കഴുത്ത് വരെ വരുമെന്ന് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് സുരേഷ് ഗോപി തന്നോട് പറഞ്ഞെന്നും കിച്ചു ടെല്ലസ്.

കിച്ചു ടെല്ലസിന്റെ വാക്കുകള്‍:

'സെറ്റില്‍ ജോയിന്‍ ചെയ്ത ആദ്യ ദിവസം തന്നെ സുരേഷ് ചേട്ടനൊപ്പമുള്ള സീനായിരുന്നു. ആദ്യമായി സുരേഷ് ഏട്ടനെ കാണുന്നതും അപ്പോള്‍ തന്നെയായിരുന്നു. എറണാകുളത്ത് ഒരു ആശുപത്രിയില്‍ വെച്ചാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. കോസ്റ്റ്യൂമൊക്കെ മാറി ചെന്ന് സുരേഷ് ഏട്ടനോട് സംസാരിച്ചു. നിതിന്‍ ചേട്ടന്‍ എനിക്ക് സീന്‍ പറഞ്ഞു തന്നു. സുരേഷ് ഏട്ടന്‍ വന്നിട്ട് രണ്ട് ഡയലോഗുണ്ട്, പിന്നെ ഞാന്‍ സുരേഷ് ഏട്ടനെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. അതില്‍ ദേഷ്യം വന്ന് സുരേഷ് ഏട്ടന്‍ എന്നെ ചവിട്ടുന്ന സീനാണ്. അത് കഴിഞ്ഞ് സുരേഷ് ഏട്ടന്‍ എന്നോട് പറഞ്ഞു കാല് നെഞ്ചിന്റെ ഭാഗത്തായി വരുമെന്ന്. അപ്പോള്‍ ഞാന്‍ കുഴപ്പമില്ലെന്ന് പറഞ്ഞു.'

കാവല്‍ കേരളത്തില്‍ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാവല്‍'. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT