Film News

ഷൂട്ട് കഴിഞ്ഞിട്ടാണ് അവൻ പറയുന്നത് അളിയാ ഇത് അടിച്ചുമാറ്റിയതാ എന്ന്; തല്ലുമാല-പൾപ്പ് ഫിക്ഷൻ റെഫറൻസിൽ രസകരമായ മറുപടിയുമായി ഖാലിദ് റഹ്മാൻ

'തല്ലുമാല' പൾപ്പ് ഫിക്ഷൻ എന്ന ചിത്രത്തിൽ നിന്നും പ്രചോദമുൾക്കൊണ്ടിട്ടുണ്ടെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. തല്ലുമാല റിലീസ് ആയതിന് പിന്നാലെ ടരാൻ്റിനോ ചിത്രം പൾപ്പ് ഫിക്ഷനുമായി ചിത്രത്തിനുള്ള സാമ്യം നിരവധിപ്പേർ കണ്ടുപിടിച്ചിരുന്നു. സിനിമ ഷൂട്ട് ചെയ്യുമ്പോഴെല്ലാം പൾപ്പ് ഫിക്ഷൻ എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ കൊല്ലം ആ സിനിമ കണ്ടതിന് ശേഷം മുഹ്സിൻ പരാരിയോട് ചോദിച്ചപ്പോഴാണ് പൾപ്പ് ഫിക്ഷനിൽ നിന്ന് ചിലതെല്ലാം അടിച്ചുമാറ്റിയിട്ടുണ്ടെന്ന് അവൻ തന്നോട് പറഞ്ഞതെന്നും ഖാലിദ് റഹ്മാൻ പറയുന്നു.

ഖാലിദ് റഹ്മാൻ പറഞ്ഞത്:

മുഹ്സിൻ പരാരി അത് അടിച്ചു മാറ്റിയതാണ്, എന്താ സംശയം. 100 ശതമാനം ഉറപ്പല്ലേ?.. ഞാൻ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടാണ് അവൻ എന്നോട് ഇതിനെക്കുറിച്ച് പറയുന്നത്. ഇതെല്ലാം അവിടെ നിന്നും അടിച്ചു മാറ്റിയതാണ് അളിയാ എന്ന്. സത്യത്തിൽ എനിക്ക് അങ്ങനെ ഇന്റർനാഷ്ണൽ സിനിമകളെക്കുറിച്ച് വലിയ ഒരു അറിവില്ല. എനിക്ക് അങ്ങനെയുള്ള സിനിമകൾ കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലാ എന്നുള്ളതല്ല ഞാൻ അത് ഉപയോ​ഗിച്ചിട്ടില്ലെന്നതാണ്. പൾപ്പ് ഫിക്ഷൻ എന്ന സിനിമ കഴിഞ്ഞ കൊല്ലമാണ് എനിക്ക് കാണാൻ സാധിച്ചത്. അതൊരു ക്രെഡിറ്റായിട്ട് പറയുന്നതല്ല. ആ സിനിമ ഞാൻ കണ്ടത് കഴിഞ്ഞ കൊല്ലമാണ്. അത് കണ്ടപ്പോഴാണ് അതിൽ ഞാൻ ഇതുപോലൊരു സീൻ കണ്ടത്. അപ്പോൾ ഞാൻ അവനോട് ചോദിച്ചു. ''അതേ നമ്മൾ അത് തന്നെയാണ് ചെയ്തത്. അത് ചെയ്യുമ്പോൾ നിനക്ക് അത് മനസ്സിലായില്ലല്ലോ? പിന്നെന്താ കുഴപ്പമെന്ന്'' അവൻ തിരിച്ച് ചോദിച്ചു. പിന്നെയാണ് എനിക്ക് മനസ്സിലായത് ഈ ക്വെൻ്റിൻ ടരാൻ്റിനോ എന്ന് പറയുന്ന സംവിധായകൻ ഇതുവരെ ഒന്നും പുതുതായിട്ട് ചെയ്തിട്ടില്ല. മൂപ്പരും എല്ലാം അടിച്ചു മാറ്റിയിട്ടേയുള്ളൂ.

മുഹ്സിന്‍ പരാരിയുടെയും അഷ്‌റഫ് ഹംസയുടെയും തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തല്ലുമാല. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ കോമ്പിനേഷനിലെത്തിയ ആദ്യ ചിത്രവുമാണ് തല്ലുമാല. ചിത്രത്തിൽ മണവാളന്‍ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. വിഷ്ണു വിജയ് ആയിരുന്നു ചിത്രത്തിൻ്റെ സം​ഗീതസംവിധാനം.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT