Film News

കെജിഎഫ് ചാപ്റ്റര്‍ 2 ഷൂട്ടിങ് പുനരാരംഭിച്ചു; ചിത്രീകരണം ബംഗളൂരുവിലെ സ്റ്റുഡിയോയില്‍

കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ബംഗളൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. പ്രകാശ് രാജ് മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷൂട്ടിങ് പുരോഗമിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കെജിഎഫിന്റെ ആദ്യ ഭാഗത്തില്‍ പ്രകാശ് രാജ് ഉണ്ടായിരുന്നില്ല. ആറ് മാസത്തിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയാണെന്ന് സംവിധായകന്‍ പ്രഷാന്ത് നീലും നടി മാളവിക അവിനാശും ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊവിഡ് പ്രതിസന്ധികള്‍ മൂലമായിരുന്നു നിര്‍ത്തിവെച്ചത്. 24 ദിവസത്തെ ചിത്രീകരണം കൂടിയുണ്ടെന്നായിരുന്നു അന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ സഞ്ജയ് ദത്തിന്റെ ഡേറ്റ് അനുസരിച്ചായിരിക്കും എടുക്കുക. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT